ബിബിൻ വധം: മൂന്നാംപ്രതി പിടിയിൽ

തിരൂർ: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന ബിബി​ൻ വധക്കേസുമായി ബന്ധപ്പെട്ട് ഒരാൾകൂടി പൊലീസ് പിടിയിലായി. മൂന്നാംപ്രതിയാണ്​ ഇയാ​െളന്ന്​ പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ചെന്നൈയിലേക്ക്​ മുങ്ങിയതായിരുന്നത്രെ. അവിടെ ഫ്ലാറ്റിൽ താമസിക്കവെ പൊലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് നാട്ടിലേക്ക്​ മടങ്ങുമ്പോൾ കോഴിക്കോട് ബസ്​സ്​റ്റാൻഡിൽവെച്ചാണ് തിരൂർ സി.ഐ ഷാജിയും സംഘവും അറസ്​റ്റ്​ ചെയ്തത്. തിരിച്ചറിയൽ പരേഡുള്ളതിനാൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സംഭവം നടന്ന പുളിഞ്ചോട് ഭാഗത്ത് തെളിവെടുപ്പ്​ നടത്തി. ഇതോടെ കേസിൽ 12 പേർ പിടിയിലായി. 

Tags:    
News Summary - bibin murder- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.