രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽനിന്ന് ഭാരതാംബയുടെ ചിത്രം ഒഴിവാക്കും

തിരുവനന്തപുരം∙ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കെ രാജ്‍ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽനിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനം. ഔദ്യോഗിക ചടങ്ങുകളിൽനിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്‌ഭവൻ അറിയിച്ചുവെന്നാണ് വിവരം.

സത്യപ്രതിജ്ഞ, കേരളശ്രീ പുരസ്കാരദാന ചടങ്ങുകൾ തുടങ്ങിയ പരിപാടികളിൽനിന്ന് ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് തീരുമാനമായത്. അതേസമയം, രാജ്ഭവന്‍റെ ചടങ്ങുകളില്‍ ചിത്രവും വിളക്കും തുടരും. സംസ്ഥാന സർക്കാറുമായി ഉടക്കേണ്ടെന്ന ഗവർണറുടെ നിലപാടാണ് തീരുമാനത്തിന് പിന്നിൽ.

ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരത മാതാവിന്റെ ചിത്രം ഉൾപ്പെടുത്തുകയും അതിനു മുന്നിൽ വിളക്കു കൊളുത്തുകയും വേണമെന്ന് വന്നതോടെ കൃഷിമന്ത്രി എതിർപ്പ് അറിയിക്കുകയായിരുന്നു. ചിത്രം മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടും രാജ്ഭവൻ അതിന് തയാറാകാതിരുന്നതോടെയാണ് വിവാദം ഉടലെടുത്തത്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെ കൃഷി മന്ത്രി പി.പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു. തുടർന്ന് സി.പി.ഐയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു.

Tags:    
News Summary - Bharathamba portrait to be removed from official events at Raj Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.