എൻ.എസ്.എസ് ചടങ്ങിനിടെ മന്നത്ത് പത്മനാഭനൊപ്പം കാവി പുതച്ച ഭാരതാംബ​​; പ്രതിഷേധം

തൃശൂർ: മാളയിൽ എൻ.എസ്.എസ് സംഘടിപ്പിച്ച യോഗ ദിന പരിപാടിയിൽ ഭാരതാംബ വിവാദം. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് മാള കുഴൂരിൽ 2143 ആം നമ്പർ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്.

തിരുമുക്കുളം കരയോഗത്തിൽ മന്നത്ത് പത്മനാഭനൊപ്പം കാവി പതാകയേന്തിയ ഭാരതാംബയെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടി കരയോഗ കമ്മിറ്റികൾ തടയുകയായിരുന്നു. കാവി പുതച്ച ഭാരതാംബക്ക് പകരം, ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രമാണ് വെക്കേണ്ടതെന്ന് പ്രതിഷേധിച്ചവർ ആവശ്യപ്പെട്ടു.

തുടർന്ന് പൊലീസ് ഇടപെട്ടാണ് പരിപാടി നിർത്തിവെപ്പിച്ചത്. കരയോഗത്തെ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വർഗീയ രാഷ്ട്രീയം പ്രചരിപ്പിക്കാൻ ഉപയോഗിക്കരുതെന്നും കരയോഗ കമ്മിറ്റി പിരിച്ചുവിടണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Bharata Mata Image controversy in NSS function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.