Posted On
date_range Updated On
date_range ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതിയുമായി ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: സംവിധായകന് ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതിയുമായി ഭാഗ്യലക്ഷ്മി രംഗത്ത്. തന്നെക്കുറിച്ച് അപവാദ പരാമര്‍ശമുള്ള വീഡിയോ യുട്യൂബില്‍ നല്‍കിയെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി.
മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് പരാതി നല്‍കിയത്. പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുക്കുകയും ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് അശ്ലീല യുട്യൂബര്‍ വിജയ് പി. നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.