മ​ദ്യഷാപ്പ്​ നിയന്ത്രണം സാ​മ്പ​ത്തി​ക-​ വി​നോ​ദ​സ​ഞ്ചാ​ര​ മേ​ഖ​ല​ക​ളി​ൽ തി​രി​ച്ച​ടി​ –സ​ർ​ക്കാ​ർ

തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതകളുടെ ഒാരത്തെ മദ്യഷാപ്പുകൾ പൂട്ടിയതുമൂലം സംസ്ഥാനത്ത് സാമ്പത്തിക-വിേനാദസഞ്ചാര മേഖലയിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സർക്കാർ വിലയിരുത്തൽ. സ്ഥിതി തുടർന്നാൽ നികുതിവരുമാനത്തിൽ 4000-5000 കോടിയുടെ കുറവ് വരുമെന്ന് ധനവകുപ്പ് വ്യക്തമാക്കി. വിധി സംസ്ഥാനത്തെ വിനോദസഞ്ചാര രംഗത്തെ തകർക്കുമെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. 

ചെറിയ തരത്തിലുള്ള വരുമാനനഷ്ടങ്ങൾ മറികടക്കാൻ കഴിയുന്നതുപോലെയല്ല മദ്യമേഖലയിൽ നിന്നുള്ള ഇൗ വൻ കുറവെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. 4000-5000 കോടി രൂപയുടെ കുറവ് വന്നാൽ അത്രയും തുക വിനിയോഗിക്കാൻ കഴിയില്ല. മറ്റ് മാർഗങ്ങളിലൂടെ ഇൗ കുറവ് മറികടക്കാനുമാകില്ല. ഇത് പദ്ധതിപ്രവർത്തനത്തെയും ബാധിക്കുമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇൗ മാസം ശമ്പളവും പെൻഷനും നൽകുന്നതിനുപുറമെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള കുടിശ്ശിക നൽകണം. ഇതടക്കം 5000 കോടിയിലേറെ പണം വേണം. ഇൗ പണം നൽകാനാണ് തീരുമാനം. പെൻഷൻകാർക്ക് അക്കൗണ്ട് വഴിയാണ് നൽകുക. ജീവനക്കാർക്ക് എപ്പോഴും പിൻവലിക്കാവുന്നവിധം പ്രോവിഡൻറ് ഫണ്ടിൽ ഇടുന്നതും ആലോചിക്കുന്നു. എല്ലാ മാസവും തുടക്കത്തിൽ ബിവറേജസ് കോർപറേഷനിൽ നിന്ന് കൃത്യമായി നികുതിവിഹിതം സർക്കാറിനെത്തുമായിരുന്നു. ഇതിലാണ് കുറവ് വരാൻ പോകുന്നത്. ഇൗ വരുമാനം കുറഞ്ഞാൽ അതുപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ കുറക്കുകയല്ലാതെ മാർഗമില്ലെന്ന നിലപാടാണ് സർക്കാറിന്. 

മദ്യശാലകൾ മാറ്റുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ നിലപാട് പ്രയാസം സൃഷ്ടിക്കുകയും നികുതിയിൽ വൻ കുറവുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർവകക്ഷിയോഗം ആലോചിക്കുന്നത്. എന്നാൽ, അതിനോട് സഹകരിക്കില്ലെന്ന സൂചനയാണ് യു.ഡി.എഫ് ഇതിനകം നൽകിയിരിക്കുന്നത്. ടൂറിസം മാത്രമല്ല, അനുബന്ധമേഖലയിലും വൻ തിരിച്ചടി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കെ.ടി.ഡി.സി മാസം നൽകുന്ന നികുതി കോടികളാണ്. ബാറുകൾ, ബിയർപാർലറുകൾ എന്നിവയുടെ ലൈസൻസ് പുതുക്കാൻ ഫീസ് വാങ്ങിയിരുന്നു. ഇൗ ഇനത്തിൽ  42കോടിയോളം രൂപയുടെ നികുതി മടക്കിനൽേകണ്ടി വരും. മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ കള്ളുഷാപ്പുകൾ വഴി വിദേശമദ്യം വിൽക്കുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജി. സുധാകരൻ വ്യക്തമാക്കിയതും ശ്രദ്ധേയമാണ്.

വിഷമദ്യ ഭീതി: 20 വരെ എക്സൈസ് വകുപ്പ് റെഡ് അലർട്ട്
കൊച്ചി: വിഷു, ഇൗസ്റ്റർ ആഘോഷ ദിവസങ്ങൾ അടുത്തെത്തുകയും ബഹുഭൂരിപക്ഷം മദ്യശാലകളും അടച്ചിടേണ്ടിവരുകയും ചെയ്ത സാഹചര്യത്തിൽ വിഷമദ്യ ദുരന്ത ഭീതിയിൽ എക്സൈസ് വകുപ്പ്. ഏപ്രിൽ 20 വരെ സംസ്ഥാനത്തുടനീളം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.  ജീവനക്കാരോട് അവധി ഒഴിവാക്കി ജോലിക്കെത്താൻ നിർദേശിച്ചു. അനധികൃത സ്പിരിറ്റ് ഒഴുക്ക് തടയാൻ 24 മണിക്കൂറും വാഹന പരിശോധനയും നടത്തുന്നുണ്ട്. അതിർത്തികളിലും ജാഗ്രത കർശനമാക്കി. സംസ്ഥാന-ദേശീയ പാതകളുടെ 500 മീറ്റർ പരിധിയിലെ മദ്യഷാപ്പുകൾ മാറ്റണമെന്ന നിർദേശത്തെ തുടർന്ന് 1956 മദ്യശാലകളാണ് അടച്ചുപൂേട്ടണ്ടിവന്നത്. ഇതോടെ, ബാക്കി മദ്യശാലകളുടെ മുന്നിൽ നീണ്ട ക്യൂ രൂപപ്പെട്ടു. മൂന്നര കിലോമീറ്റർ വരെ നീളത്തിൽ ആവശ്യക്കാരുടെ വരി നീണ്ടതായി റിപ്പോർട്ടുണ്ട്.  
ഇൗ സാഹചര്യം മുതലെടുക്കാൻ ചാരായ ലോബി രംഗത്തിറങ്ങുമെന്ന സൂചനയാണ് എക്സ്സൈ് വകുപ്പിന് ലഭിച്ചത്. സുപ്രീംകോടതി നിർദേശത്തെ തുടർന്നുള്ള മദ്യനയത്തെ പൊളിക്കാൻ മദ്യലോബിയും രംഗത്തിറങ്ങുമെന്ന ആശങ്കയുണ്ട്. ചാരായം ഒഴുകുമെന്നതിനൊപ്പം വിഷമദ്യ ദുരന്തത്തിനുള്ള സാധ്യതയും വകുപ്പ് അധികൃതർ തള്ളിക്കളയുന്നില്ല. 

അവധിക്കാലം, വിഷു, ഇൗസ്റ്റർ എന്നീ ആഘോഷ ദിവസങ്ങൾ തുടങ്ങിയവ കാരണമായി മദ്യത്തിനുള്ള ആവശ്യകത ഇരട്ടിക്കും. ഇൗ സാഹചര്യം മുതെലടുക്കാൻ മദ്യലോബി രംഗത്തിറങ്ങുമെന്ന ആശങ്ക വകുപ്പുമന്ത്രി കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ആഘോഷ ദിവസങ്ങൾ കഴിയുന്നതുവരെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജീവനക്കാർക്ക് അവധി അനുവദിക്കേണ്ടെന്നാണ് നിർദേശം. ഒപ്പം, പരമാവധി ജീവനക്കാരെ വാഹന പരിശോധനക്കും മറ്റുമായി റോഡിലിറക്കാനും നിർദേശിച്ചിട്ടുണ്ട്. മുമ്പ് സ്പിരിറ്റ് കടത്ത്, ചാരായം വാറ്റ് തുടങ്ങിയവയിൽ ഏർപ്പെട്ടിരുന്നവരുടെയും കേസിൽപെട്ടവരുടെയുമൊക്കെ നീക്കം നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ ഇൻറലിജൻസ് വിഭാഗത്തോടും നിർദേശിച്ചിട്ടുണ്ട്.

വരുമാന നഷ്ടം പ്രവർത്തനങ്ങളെ ബാധിക്കും - തോമസ് ഐസക്
കോഴിക്കോട്:  മദ്യശാലകളുടെ നിരോധനത്തിലൂടെ സംസ്ഥാന സർക്കാറിന് 4000 മുതൽ - 5000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പ്രതിസന്ധി മറികടക്കാൻ എല്ലാ പോംവഴിയും ആലോചിക്കുമെന്നും അദ്ദേഹം കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു. വരുമാന നഷ്ടം സർക്കാറി​െൻറ എല്ലാ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ല.  കോടതിവിധി മറികടക്കാൻ ഹരിയാനയിലും മഹാരാഷ്ട്രയിലും ദേശീയ-സംസ്ഥാന പാതകൾ ജില്ലാ പാതയാക്കുന്ന രീതി കേരളത്തിലും സ്വീകരിക്കുേമായെന്ന ചോദ്യത്തിന്, സാധ്യമായ എല്ലാ േപാംവഴിയും ചർച്ചചെയ്യുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

വിധി തിരിച്ചടി -മന്ത്രി
തിരുവനന്തപുരം: സുപ്രീംകോടതി വിധി സംസ്ഥാനത്തെ വിനോദസഞ്ചാര രംഗത്തെ തകര്‍ക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കെ.ടി.ഡി.സി നടത്തുന്ന 40 ബിയര്‍ പാര്‍ലറുകളില്‍ 29 എണ്ണവും അടച്ചിടേണ്ടി വന്നു. ഈ സാമ്പത്തിക വര്‍ഷം 48 കോടി രൂപ വിറ്റുവരവും, 12.13 കോടി രൂപ പ്രവര്‍ത്തനലാഭവും കെ.ടി.ഡി.സി ബിയര്‍ പാര്‍ലറുകളില്‍നിന്ന് പ്രതീക്ഷിച്ചതാണ്. ഇതുമൂലം സംസ്ഥാന സര്‍ക്കാറിന് കെ.ടി.ഡി.സിയില്‍നിന്നുള്ള അഞ്ചുകോടിയോളം രൂപയുടെ നികുതി നഷ്‍ടമാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


 

Tags:    
News Summary - Bevco outlets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.