മദ്യശാല തുറക്കാന്‍ ഇനി പഞ്ചായത്ത് അനുമതി വേണ്ട

തിരുവനന്തപുരം: മദ്യശാല തുറക്കാന്‍ പഞ്ചായത്ത് അനുമതി വേണമെന്ന നിയമം എടുത്തുകളയാന്‍ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്താനും തീരുമാനമായി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു മദ്യശാല തുടങ്ങാന്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്.

സുപ്രീംകോടതി വിധി പ്രകാരം ദേശീയ പാതയില്‍ നിന്ന് മാറ്റിയ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിന്  ഗ്രാമപഞ്ചായത്തുകളുടെ അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞിരുന്നില്ല. പ്രാദേശിക എതിര്‍പ്പുകളുയർന്നതോടെയാണ് പഞ്ചായത്ത് അനുമതി നൽകാതിരുന്നത്. ഇതോടെയാണ് സർക്കാർ പുതിയ തീരുമാനം കൊണ്ടു വരുന്നത്.

Tags:    
News Summary - Bevco outlets not need the NOC from panchayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.