പെ​ട്ടി​മു​ടി​യി​ൽ ന​ട​ന്ന സ​ർ​വ​മ​ത പ്രാ​ർ​ഥ​ന

പെട്ടിമുടി ദുരന്ത വാര്‍ഷികം: പ്രാർഥനകളുമായി ഉറ്റവർ

മൂന്നാർ: പെട്ടിമുടി ദുരന്തത്തിന്‍റെ രണ്ടാം വാർഷിക ദിനത്തിൽ മരിച്ചവരുടെ ഓർമകളിൽ പെട്ടിമുടി പ്രാർഥനാമുഖരിതമായി. മരിച്ചവരുടെ ബന്ധുക്കൾ രാവിലെതന്നെ രാജമലയിൽ മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലത്തെത്തി.

കെ.ഡി.എച്ച്.പി കമ്പനിയുടെ നേതൃത്വത്തിൽ സർവമത പ്രാർഥനയും നടത്തി. മൂന്നാർ മൗണ്ട് കാർമൽ ദൈവാലയ സഹവികാരി ഫാ. ആന്റണി പോളക്കാട്ട്, മൂന്നാർ സുബ്രമണ്യസ്വാമി ക്ഷേത്ര പൂജാരി ശങ്കരനാരായണൻ എന്നിവർ നേതൃത്വം നൽകി.

കെ.ഡി.എച്ച്.പി കമ്പനി മാനേജിങ് ഡയറക്ടർ മാത്യു എബ്രഹാം, വൈസ് പ്രസിഡന്റ് മോഹൻ സി. വർഗീസ് തുടങ്ങിയവർ സ്മരണാഞ്ജലി അർപ്പിച്ചു. ഉച്ചകഴിഞ്ഞ് രാജമല സെന്റ് തെരേസാസ് ദേവാലയത്തിൽ ദിവ്യബലിയും അനുസ്മരണ പ്രാർഥനകളും നടന്നു. മൂന്നാർ മൗണ്ട് കാർമൽ വികാരി ഫാ. മൈക്കിൾ വലയിഞ്ചിയിൽ, ഫാ. ഫ്രാൻസിസ് കമ്പോളത്തുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Beloved with Pettimudi tragedy anniversary prayers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.