ബിലീവേഴ്സ് ചര്‍ച്ചില്‍ 12 എപ്പിസ്കോപ്പമാര്‍ അഭിഷിക്തരായി

തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ചില്‍ 12 എപ്പിസ്കോപ്പമാര്‍കൂടി അഭിഷിക്തരായി. കുറ്റപ്പുഴ സെന്‍റ് തോമസ് നഗറില്‍ നടന്ന ചടങ്ങില്‍ സഭാധ്യക്ഷന്‍ ഡോ. കെ.പി. യോഹന്നാന്‍ മെത്രാപ്പോലീത്ത മുഖ്യകാര്‍മികനായിരുന്നു.

ഫാ. ഡാനിയേല്‍ പുന്നൂസ്, ഫാ. പ്രെയ്സണ്‍ ജോണ്‍, ഫാ. റോയ് ഐസക്, ഫാ. അനൂപ് ജെന്‍ ജെന, ഫാ. സാംകുട്ടി ഐസക്, ഫാ. ജോജു മാത്യൂസ്, ഫാ. ജാഫ ഐമോള്‍, ഫാ. ജബ്ബാ സിങ്, ഫാ. സാമുവല്‍ തോമസ് നാംപുഴിയില്‍, ഫാ. സക്കറിയ ജോസ് പുത്തന്‍വീട്ടില്‍, ഫാ. മാര്‍ട്ടിന്‍ കെ. ഈസപ്പന്‍, ഫാ. ജേസു പ്രസാദ് എന്നിവരാണ് അഭിഷിക്തരായവര്‍.

 വൈദികരെ എപ്പിസ്കോപ്പമാരായി തെരഞ്ഞെടുത്തുകൊണ്ടുള്ള സിനഡ് തീരുമാനം എപ്പിസ്കോപ്പല്‍ സിനഡ് സെക്രട്ടറി ബിഷപ് ഡോ. സൈമണ്‍ ജോണ്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് കുര്‍ബാന ആരംഭിച്ചു.  കുര്‍ബാന മധ്യേയാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. സ്ഥാനാരോഹണ ചടങ്ങില്‍ ആംഗ്ളിക്കന്‍ ആര്‍ച്ച് ബിഷപ് ഹോളി ബീച്ച് വചനപ്രഘോഷണം നടത്തി.

ക്രൈസ്തവസമൂഹം ഹൃദയംകൊണ്ട് സ്നേഹിച്ച് ഒരുമപ്പെട്ട് ജീവിക്കണമെന്ന് അനുമോദനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഡോ. കെ.പി. യോഹന്നാന്‍ മെത്രാപ്പോലീത്ത പറഞ്ഞു. ചുരുങ്ങിയ കാലംകൊണ്ട് ലോകരാജ്യങ്ങളില്‍ അദ്ഭുതകരമായ വളര്‍ച്ച പ്രാപിച്ച സഭയാണ് ബിലീവേഴ്സ് ചര്‍ച്ചെന്ന് യോഗം ഉദ്ഘാടനം ചെയ്ത രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ പറഞ്ഞു.

Tags:    
News Summary - believers church kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.