ബ്യൂട്ടി പാർലർ വെടിവെപ്പ്​ കേസ്​: തെളിവെടുപ്പ്​ ഇന്ന്​

കൊച്ചി: നടി ലീന മരിയ പോളി​​​െൻറ ബ്യൂട്ടി പാര്‍ലറിനുനേരെ വെടിയുതിര്‍ത്ത കേസില്‍ ഇന്ന് തെളിവെടുപ്പ്​ നടക്കും. അറസ്​റ്റിലായ ബിബിൻ വർഗീസ്, ബിലാൽ എന്നിവരെ ബ്യൂട്ടി പാർലറിൽ എത്തിച്ചാണ്​ തെളിവെടുപ്പ്​ നടത്തുക. അധോലോക നായകന്‍ രവി പൂജാരിയുമായി ബന്ധമുള്ള കാസർകോട് സംഘമാണ് വെടിവെപ്പിനുള്ള ക്വ​ട്ടേഷൻ നൽകിയത്​. 30,000 രൂപക്കായിരുന്നു​ ക്വ​ട്ടേഷൻ.

ഡിസംബർ 15നായിരുന്നു പനമ്പിള്ളിനഗറിലെ ബ്യൂട്ടി പാര്‍ലറിനുനേരെ വെടിവെപ്പ്​ നടന്നത്​. വെടിയുതിർത്ത എറണാകുളം സ്വദേശികളായ ബിബിൻ വർഗീസ്, ബിലാൽ എന്നിവർ വ്യാഴാഴ്​ചയാണ്​ കൊച്ചി ക്രൈംബ്രാഞ്ചി​​​െൻറ പിടിയിലായത്. ഇവർക്ക് പെരുമ്പാവൂരിലെ ക്വട്ടേഷന്‍ സംഘങ്ങളുമായും ബന്ധമുണ്ട്.

രവി പൂജാരിക്കും കൊല്ലം സ്വദേശിയായ ഡോക്ടര്‍ക്കും വെടിവെപ്പുമായി ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേസുമായി ബന്ധപ്പെട്ട് ജനുവരി അവസാനം രവി പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ അറസ്​റ്റിലായിരുന്നു.

Tags:    
News Summary - beauty parlour shooting case; Evidence pickup today -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT