Posted On
date_range Updated On
date_range ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
കൊച്ചി: നഗരത്തിലെ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. തൃക്കാക്കര അസിസ്റ്റൻറ് കമീഷണർ പി.പി.ഷംസിനെയാണ് സ്ഥലംമാറ്റിയത്. രവി പൂജാരയെ കേസിൽ പ്രതിചേർത്തത് പി.പി ഷംസായിരുന്നു. രവി പൂജാരി വിദേശത്ത് അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം െചയ്യാൻ കേരള പൊലീസ് നീക്കം തുടങ്ങിയിരുന്നു.
നടി ലീന മരിയ പോളിെൻറ ബ്യൂട്ടി പാർലർ വെടിവെപ്പുമായി ബന്ധപ്പെട്ട് കേസിൽ രവി പൂജാരി ആരോപണ വിധേയനാണ്. ലീന മരിയ പോളിനെ രവി പൂജാരി ഭീഷണിപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ബ്യൂട്ടിപാർലറിെൻറ സമീപത്ത് നിന്നും രവിപൂജാരിയുടെ പേരിലുള്ള ഭീഷണികത്തുകളും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.