തേൻ ശേഖരിക്കാൻപോയ ആദിവാസിയെ കരടി ആക്രമിച്ചു

കു​മ​ളി: പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​യ ആ​ദി​വാ​സി​ക്ക് ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. വ​ള്ള​ക്ക​ട​വ് വ​ഞ്ചി​വ​യ​ൽ സ്വ​ദേ​ശി കി​ഴ​ക്കേ​ക്ക​ര അ​ശോ​ക​നാ​ണ് (47) പ​രി​ക്കേ​റ്റ​ത്. മു​ഖ​ത്തും കാ​ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ശോ​ക​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് വ​ള്ള​ക്ക​ട​വ് റേ​ഞ്ചി​ലെ അ​രു​വി​യോ​ട്​ അ​രു​വി​പ്പാ​ല​ത്ത് ക​ര​ടി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ അ​ശോ​ക​നെ വ​നം​വ​കു​പ്പ് വാ​ഹ​ന​ത്തി​ലാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്. പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രാ​ത്രി എ​ട്ടോ​ടെ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - bear attacked a tribal who went to collect honey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.