തുഷാർ വെള്ളപ്പാള്ളി വാർത്ത സമ്മേളനത്തിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നു
Posted On
date_range Updated On
date_range ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തെയും ഇടുക്കിയിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്. കോട്ടയത്ത് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ അഡ്വ. സംഗീത വിശ്വനാഥും മത്സരിക്കും.
കോട്ടയത്ത് എൻ.ഡി.എക്ക് ജയിക്കാൻ നൂറു ശതമാനം സാധിക്കുമെന്നാണ് കരുതുന്നത്. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ആറു മാസമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാണെന്ന് തുഷാർ വെള്ളാപ്പള്ളി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ, മാവേലിക്കരയിലെയും ചാലക്കുടിയിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മാവേലിക്കരയിൽ ബൈജു കലാശാലയും ചാലക്കുടിയിൽ കെ.എ. ഉണ്ണികൃഷ്ണനുമാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.