ബി.ബി.സി ഡോക്യുമെന്ററി: ബിജെപി- കോൺഗ്രസ് സംഘർഷം; ഡി.വൈ.എഫ്‌.ഐ പരിപാടിക്ക് ​നേരെ ബിജെപി പ്രതിഷേധം

തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയെ കുറിച്ച് ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിനിടെ പോത്തൻകോട് ബിജെപി- കോൺഗ്രസ് സംഘർഷം. പ്രദർശനത്തിനിടെ ബി.ജെ.പി പ്രവർത്തകർ സ്‌ക്രീൻ വലിച്ചു കീറാൻ ശ്രമിച്ചു. ഇതാണ് സംഘർഷത്തിനിടയാക്കിയത്.

നേരതെത നെടുമങ്ങാട് ഡി.വൈ.എഫ്‌.ഐ നടത്തിയ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് നേരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രദർശനം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സ്ത്രീകളടക്കം അമ്പതോളം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തിയാണ് പ്രദർശനം തടയാൻ ശ്രമിച്ചത്. ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

അതേസമയം, രാജ്യത്ത് കൂടുതൽ സർവകലാശാലകളിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് വിദ്യാർഥി സംഘടനകൾ. കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല, അംബേദ്കർ സർവകലാശാല, എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എസ്എഫ്‌ഐ, എൻഎസ്‌യുഐ തുടങ്ങിയ സംഘടനകൾ പറഞ്ഞു.

Tags:    
News Summary - BBC Documentary: BJP-Congress Conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.