ബാബരി വിധി ദൗർഭാഗ്യകരമെന്ന്​ ജമാഅത്തെ ഇസ്​ലാമി

കോഴിക്കോട്​: ബാബരി മസ്​ജിദ്​ ഭൂമി തർക്ക കേസിലെ സുപ്രീംകോടതി വിധി ദൗർഭാഗ്യകരവും വേദനാജനകവുമാണെന്ന്​ ജമാഅ ത്തെ ഇസ്​ലാമി. നിയമപരമായും ജനാധിപത്യപരമായും കഴിയുന്നത് സുന്നി വഖഫ് ബോർഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിധിയെ മാനിക്കണം, സാമുദായിക സൗഹാർദ്ദം തകർക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അമീർ എം.ഐ അബ്ദുൽ അസീസ് പറഞ്ഞു.


ഇന്ത്യന്‍ നീതിവ്യവസ്ഥയില്‍ വിശ്വസിക്കുന്നവര്‍ക്ക് തൃപ്തി നല്‍കുന്ന ഒന്നല്ല സുപ്രീംകോടതി വിധി. ബൃഹത്തായ ഭരണഘടനയും നീതിന്യായ സംവിധാനവുമുള്ള രാജ്യമാണ് ഇന്ത്യ. ലോകതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു വിധി എന്ന നിലക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ച് വലിയ വീണ്ടുവിചാരങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

വൈകാരിക തലങ്ങളുള്ള ഒരു വിഷയമെന്ന നിലക്ക് ജനാധിപത്യപരവും നിയമപരവുമായ സമീപനങ്ങളാണ് പൊതുസമൂഹം സ്വീകരിക്കേണ്ടത്. എന്നാൽ, വിവിധ വിഭാഗങ്ങളുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കുന്നതോ സമാധാനാന്തരീക്ഷത്തെ അപകടപ്പെടുത്തുന്നതോ വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതോ ആയ നിലപാടുകള്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാ വിഭാഗവും ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - Bbari masjid case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.