കുളിമുറിയിലെ ഒളിക്യാമറ: ഒളിവിൽ പോയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തമിഴ്നാട്ടിൽ പിടികൂടി
പാലക്കാട്: മൊബൈല്‍ ക്യാമറയുപയോഗിച്ച് യുവതിയുടെ കുളിമുറിദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച കേസിൽ ഒളിവിൽ പോയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയിലായി. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ (38) ആണ് തമിഴ്നാട്ടിൽ അറസ്റ്റിലായത്. കേസിനെത്തുടര്‍ന്ന് ഷാജഹാനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡുചെയ്തിരുന്നു.
കഴിഞ്ഞ ഒമ്പതിന് രാത്രി 11നാണ് കേസിനാസ്പദമായ സംഭവം. കുളിമുറിയുടെ വെന്റിലേറ്ററിലൂടെ കൈ വരുന്നതുകണ്ടപ്പോഴാണ് യുവതിക്ക് അപകടം മനസ്സിലായത്. ബഹളംവെച്ചപ്പോള്‍ പുറത്ത് നിന്നയാള്‍ ഓടിപ്പോയി. പിന്നീട് വീടിന്റെ പരിസരത്തുനിന്ന് ഷാജഹാന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയപ്പോഴാണ് കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് ഷാജഹാനാണെന്ന് കണ്ടെത്തിയതെന്ന് പരാതിയില്‍ പറയുന്നു.
ഫോണ്‍സഹിതമാണ് യുവതി പരാതിനല്‍കിയത്. പ്രതിയുടെ പക്കല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താനാകാത്ത സ്ഥിതിയിലായിരുന്നു പൊലീസ്. ഇയാളുടെ ബന്ധുക്കളെ ചോദ്യംചെയ്തിരുന്നു. തുടർന്നാണ് തമിഴ്നാട്ടിൽ നിന്ന് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.