ദേശീയ പാതയോരത്തെ മദ്യശാലകൾ വീണ്ടും തുറക്കും

കൊച്ചി: ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തില്‍ ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കാന്‍ കേരള ഹൈകോടതി ഉത്തരവ്.കണ്ണൂര്‍-കുറ്റിപ്പുറം, ചേര്‍ത്തല-തിരുവനന്തപുരം പാതകളുടെ ദേശീയപാത പദവി എടുത്തു കളഞ്ഞു കൊണ്ട് 2014-ല്‍ ദേശീയ പാതാ അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ബാറുകള്‍ അനുകൂല വിധി സമ്പാദിച്ചത്.

ഇതോടെ കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല തിരുവനന്തപുരം വരെയുമുള്ള പാതയോരത്തെ ബീര്‍-വൈന്‍ പാര്‍ലറുകളെല്ലാം തുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള നാല്‍പ്പത് ബാറുകള്‍ക്ക് ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാം. കേന്ദ്ര ഭരണപ്രദേശമായ മാഹിയിലെ 32 ബാറുകളും ഇന്നും നാളെയുമായി തുറക്കും എന്ന് ബാറുടമകള്‍ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - The bars will be reopened on the National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.