Posted On
date_range Updated On
date_range ബാർജ് ദുരന്തം: മരിച്ച മലയാളികളുടെ എണ്ണം ഏഴായി
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. കണ്ണൂർ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും.
പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണൻ, കൊല്ലം സ്വദേശി ആന്‍റണി എഡ് വിൻ, തൃശൂർ സ്വദേശി അർജുൻ മുനപ്പി, വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, കോട്ടയം ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായിൽ എന്നിവരാണ് ദുരന്തത്തിൽ മരിച്ച മറ്റ് മലയാളികൾ.
ബാർജ് ദുരന്തത്തിൽ മരിച്ച 11 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കാണാതായ ആറു പേർക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.