Posted On
date_range Updated On
date_range ബാർ കോഴക്കേസ് അട്ടിമറി: വിധി 29ലേക്ക് മാറ്റി
തിരുവനന്തപുരം: ബാർ കോഴക്കേസ് മുൻ വിജിലൻസ് ഡയറക്ടർ എൻ. ശങ്കർ റെഡ്ഡി അട്ടിമറിച്ചെന്നാരോപിച്ചുള്ള ഹരജിയിൽ അടുത്ത മാസം 29ന് വിധി പറയും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് വിധി പറയുക. ശങ്കർ റെഡ്ഡിയെ കുറ്റമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടാണ് ഹരജി.
തിങ്കളാഴ്ച കേസ് പരിഗണിക്കവെ ബാർ കോഴ അഴിമതിയുമായി ബന്ധപ്പെട്ട സംഭവമായതിനാൽ അേന്വഷണ റിപ്പോർട്ട് കണ്ടതിനു ശേഷമേ വിധി പറയാൻ കഴിയുകയുള്ളൂവെന്ന് ജഡ്ജി അജിത് കുമാർ വ്യക്തമാക്കി. തുടർന്നാണ് വിധി പറയൽ മാറ്റിവെച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആർ. സുകേശനിൽ സമ്മർദം ചെലുത്തി ശങ്കർ റെഡ്ഡി കേസ് അട്ടിറിച്ചെന്നായിരുന്നു ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.