ബാങ്ക് കവർച്ച: പ്രതി ഉടൻ പിടിയിലാകുമെന്ന് റൂറൽ എസ്.പി അശോക് കുമാർ

ചാലക്കുടി: പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയയാൾ ഉടൻ പിടിയിലാകുമെന്ന് റൂറൽ എസ്.പി അശോക് കുമാർ. അന്തർ സംസ്ഥാന ബന്ധമുണ്ടോയെന്ന സംശയത്താൽ അത്തരം സ്ഥലങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ വിവരം നൽകിയിട്ടുണ്ട്.

ട്രെയിനിൽ രക്ഷപ്പെടാനിടയുണ്ട് എന്നതിനാൽ റെയിൽവേ സ്റ്റേഷനുകളിലും തിരച്ചിൽ നടത്തുന്നു. ബാങ്കിൽ വെച്ച് കവർച്ചക്കാരൻ ഹിന്ദിയിൽ സംസാരിച്ചു എന്നതിനാൽ അന്യ സംസ്ഥാനക്കാരനാകണമെന്നില്ല. എന്തായാലും പ്രദേശത്ത് മുൻപരിചയമുള്ള ആളാണെന്നതിൽ സംശയമില്ല.

അയാൾ വന്ന സ്കൂട്ടറിന്റെ നമ്പർ മറ്റ് സ്ഥലങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടുപിടിക്കാൻ ശ്രമിക്കുന്നുണ്ട്. കാറിലോ മറ്റേതെങ്കിലും വാഹനത്തിലോ വന്നശേഷം സ്കൂട്ടറിലേക്ക് മാറിക്കയറിയതാണോയെന്നും പരിശോധിക്കുന്നുണ്ട്.

ദേശീയപാത 544ൽനിന്ന് ബാങ്ക് ഏകദേശം 150 മീറ്റർ മാത്രം അകലെയായതിനാൽ ദേശീയപാതയിലൂടെ രക്ഷപ്പെടാനുള്ള സാധ്യത മനസ്സിലാക്കി അവിടെയും കർശന പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.

Tags:    
News Summary - Bank robbery: Rural SP Ashok Kumar says the suspect will be caught soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.