കണ്ണൂർ: കാലവർഷം കനത്തതോടെ കണ്ണൂർ ജില്ലയിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി ജില്ല ഭരണകൂടം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ രാത്രി യാത്രക്ക് വിലക്ക് ഏർപ്പെടുത്തി.
വെള്ളിയാഴ്ച വരെ അവശ്യ സർവിസ് ഒഴികെയുള്ളവ രാത്രി 10ന് ശേഷം നിരോധിച്ചു. ക്വാറിയിങ്, മൈനിങ്, ക്രഷർ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ കലക്ടർ ഉത്തരവിട്ടു. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കടലോര പ്രദേശം ഉൾപ്പടെയുള്ള വിനോദ സഞ്ചാരത്തിനും നിരോധനം ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.