തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്കറിെൻറ നിലയില്‍ പുരോഗതി. ഒാർമ തെളിഞ്ഞിട്ടുണ്ട്. രക്തസമ്മർദം സാധാരണ നിലയിലായി. ശനിയാഴ്ച കാലിൽ ശസ്ത്രക്രിയ നടത്തി. ജീവന്‍രക്ഷാസംവിധാനം തുടരുകയാണ്. ഭാര്യ ലക്ഷ്മിയുടെ നിലയും മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇരുവരുടെയും ചികിത്സക്ക് ഒാള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ (എയിംസ്) നിന്ന് ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും എയിംസിനും കത്ത് നൽകിയിട്ടുണ്ട്. മന്ത്രി കെ.കെ. ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. വൈകാതെ തീരുമാനം ഉണ്ടാകും.
ബാലഭാസ്കറിെൻറ കഴുത്തിനും സുഷുമ്നാനാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ട്്. കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമുണ്ടായതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. സുഷുമ്നാനാഡിക്കുണ്ടായ ക്ഷതം പരിഹരിക്കാൻ ശസ്ത്രക്രിയ നടത്തണം. ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.