ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ പ്രാർഥനകൂട്ടായ്മക്ക് നേരെ ബജ്രംഗ്ദൾ പ്രതിഷേധം; പൊലീസിന്റെ സാന്നിധ്യത്തിൽ മർദിച്ചെന്ന് പാസ്റ്റർ

റായ്പൂർ: ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ പ്രാർഥനകൂട്ടായ്മക്ക് നേരെ ബജ്രംഗ്ദൾ പ്രതിഷേധം. മതപരിവർത്തനം നടത്തുന്നുണ്ടെന്ന ആരോപണം ഉയർത്തിയാണ് പ്രതിഷേധമുണ്ടായത്. പാസ്റ്ററുടെ നേതൃത്വത്തിൽ പ്രാർഥന നടത്തുമ്പോഴാണ് പ്രതിഷേധക്കാർ എത്തിയത്.

ബജ്റംഗ്ദൾ പ്രവർത്തകർ പ്രാർഥനക്കെത്തിയവരെ മർദിച്ചെന്ന് ആരോപിച്ചു. എല്ലാ ഞായറാഴ്ചകളിലും നടക്കുന്ന പ്രാർഥന യോഗത്തിനിടെയാണ് പ്രവർത്തകർ ബഹളം വെച്ചത്. ഇരുപതോളം ബജ്രംഗ്ദൾ പ്രവർത്തകരാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. പൊലീസിന്റെ സാന്നിധ്യത്തി​ലും ബജ്രംഗ്ദൾ പ്രവർത്തകർ മർദിച്ചുവെന്ന് പാസ്റ്റർ ആരോപിച്ചു.

കഴിഞ്ഞ ദിവസം ഒഡീഷയിലും ക്രിസ്ത്യൻ പുരോഹിതസംഘത്തിന് നേരെ ആക്രമണം നടന്നിരുന്നു. ജലേശ്വറിലെ സെന്റ് തോമസ് പള്ളിയിലെ ഇടവക വികാരി ഫാ. ലിജോ, മറ്റൊരു വൈദികൻ, രണ്ട് കന്യാസ്ത്രീകൾ, ഒരു മതബോധകൻ എന്നിവർ അടുത്തുള്ള ഒരു ഗ്രാമത്തിലെ കത്തോലിക്കാ വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇടവകയിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്.

തുടർന്ന് ഗ്രാമീണ സ്ത്രീകൾ കന്യാസ്ത്രീകളെ രക്ഷപ്പെടുത്തുകയായിരുന്നു. പുരോഹിതന്മാരെയും മതബോധകനെയും തടഞ്ഞുനിർത്തി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു. മതപരിവർത്തനം നടത്തിയെന്ന് വ്യാജമായി ആരോപിച്ച് പുരോഹിതരിലൊരാളായ. ഫാ. ലിജോയുടെ മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Bajrang Dal protests against Christian prayer group in Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.