Posted On
date_range Updated On
date_range ഹർത്താലിനിടെ അറസ്റ്റിലായ വിദ്യാർഥികൾക്ക് ജാമ്യം
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് നടത്തിയ സംയുക്ത സമര സമിതിയുടെ ഹർത്താലിനിടെ പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാർഥികൾക്ക് ജാമ്യം.
പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്ത നഈം സി.കെ.എം, ഫസ്ബര് ആലൂര്, സാലിഹ് പഴഞ്ഞി, ഹാഷിര്‍ നാസര്‍, ഷിഹാസ് റഹ്മാന്, മുഹമ്മദ് സാലിഹ് എന്നീ ആറ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം ലഭിച്ചത്. മഞ്ചേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്ത് 15 ദിവസത്തിനു ശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. സമരത്തെ പിന്തുണക്കുന്ന സര്‍ക്കാര്‍ തന്നെ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.