പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച കേസ്: 31 പോപുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം

കൊച്ചി: ആലപ്പുഴയിൽ നടന്ന റാലിയിൽ കുട്ടിയെക്കൊണ്ട് പ്രകോപന മുദ്രാവാക്യങ്ങൾ വിളിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ 31 പോപുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഹൈകോടതിയുടെ ജാമ്യം. ഒരു മാസമായി ഇവർ ജയിലിലാണെന്നും അന്വേഷണ ആവശ്യത്തിനായി ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്നും വിലയിരുത്തിയാണ് സംസ്ഥാന ഭാരവാഹി കെ.എച്ച്. നാസർ അടക്കം പ്രതികൾക്ക് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

മേയ് 21ന് നടന്ന പോപുലർ ഫ്രണ്ട് മാർച്ചിനിടെ നടന്ന സംഭവത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ കുട്ടിയുടെ പിതാവടക്കം 33 പ്രതികളാണുള്ളത്. രണ്ടു പേരെ പിടികൂടാനുണ്ട്. കീഴ്കോടതി ജാമ്യഹരജി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈകോടതിയെ സമീപിച്ചത്. ഇവർക്കെതിരായ ആരോപണം ഗൗരവതരമാണെന്ന് വിലയിരുത്തിയെങ്കിലും ജയിലിൽ കിടന്ന കാലയളവടക്കം പരിഗണിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു. 50,000 രൂപയുടെ ബോണ്ടും തുല്യതുകക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് പ്രധാന വ്യവസ്ഥ.

Tags:    
News Summary - Bail for 31 Popular Front activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.