Posted On
date_range Updated On
date_range മലപ്പുറം പ്രസ് ക്ലബ് ആക്രമണം: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല
മലപ്പുറം: ബൈക്ക് യാത്രികനെ മര്‍ദിക്കുന്നത് ഫോേട്ടായെടുത്ത ചന്ദ്രിക ഫോട്ടോഗ്രാഫറെ പ്രസ് ക്ലബില്‍ കയറി ആക്രമിച്ച കേസില്‍ അറസ്റ്റിലായ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. പ്രതികളായ വാഴക്കാട് ചെറുവായൂര്‍ നടക്കലക്കണ്ടി ദിലീപ്കുമാര്‍ (31), ചെറുവായൂര്‍ കല്ലിങ്ങത്തൊടി ഷിബു (30) എന്നിവരുടെ ജാമ്യാപേക്ഷയാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അവധിയിലായതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. വെള്ളിയാഴ്ച നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.