കന്യാസ്ത്രീക്കെതിരെ മോശം പരാമർശം: പി.സി ജോർജ് എം.എൽ.എയെ സ്പീക്കർ ശാസിച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​സ്ത്രീ​ക്കെ​തി​രാ​യി മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ പി.​സി. ജോ​ർ​ജ് എം​.എ​ൽ​.എ​യെ സ്പീ​ക്ക​ർ ശാ​സി​ച്ചു. 14-ാം നി​യ​മ​സ​ഭയുടെ അവസാന സ​മ്മേ​ള​ന​ത്തി​ലാണ് പി.​സി. ജോ​ർ​ജി​നെ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ശാ​സി​ച്ച​ത്. പി.​സി. ജോ​ര്‍​ജി​ന്‍റെ പെ​രു​മാ​റ്റം നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് സ്പീ​ക്ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പി.സി ജോര്‍ജ് എം.എല്‍.എയെ ശാസിക്കാന്‍ നിയമസഭാ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ നല്‍കിയിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിലാണ് ജോര്‍ജിനെതിരായ നടപടിക്ക് ശിപാര്‍ശ നല്‍കിയത്.

ശാ​സ​ന സ്വീ​ക​രി​ക്കു​ന്ന​താ​യി പി.​സി. ജോ​ര്‍​ജ് പ​റ​ഞ്ഞു. എ​ന്നാ​ൽ സ​ഭ​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട ആ​ൾ എ​ങ്ങ​നെ ക​ന്യാ​സ്ത്രീ​യാ​കു​മെ​ന്നും ആ ​പ്ര​യോ​ഗം സ​ഭാ ന​ട​പ​ടി​ക​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു. സ്പീക്കർ ഇത് അംഗീകരിച്ചില്ല.

നിയമസഭയുടെയും അംഗങ്ങളുടെയും പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങളെന്ന് എത്തിക്‌സ് കമ്മിറ്റി നിരീക്ഷിച്ചിരുന്നു. നിയമസഭാ അംഗങ്ങളുടെ അന്തസിന് കോട്ടം തട്ടുന്ന പരാമര്‍ശമാണ് പി. സി ജോര്‍ജ് നടത്തിയത്. പീഡനക്കേസിലെ ഇരയെ പിന്തുണച്ചവര്‍ക്കെതിരെ സ്വഭാവഹത്യ നടത്താന്‍ ശ്രമിച്ചെന്നും പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തി. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അടക്കമുള്ളവരാണ് പി. സി ജോര്‍ജിനെതിരെ പരാതി നല്‍കിയത്.

Tags:    
News Summary - Bad remarks against nun: Speaker reprimands PC George MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.