തൃശൂർ: ചിയ്യാരത്ത് ദാരുണമായി കൊല്ലപ്പെട്ട നീതുവിെൻറ ജീവിതത്തിലെ ദുരന്തങ്ങൾ ആരം ഭിച്ചത് എട്ടാം മാസത്തിലാണ്. നീതുവിന് എട്ടുമാസം തികയുന്നതിന് മുമ്പായിരുന്നു അമ്മയുടെ ആത്മഹത്യ. അച്ഛനുമായുള്ള വഴക്കായിരുന്നു കാരണം. അമ്മവീട്ടുകാർ നീതുവിെൻറ സംരക്ഷണം ഏറ്റെടുത്തതോടെ അച്ഛൻ ഉപേക്ഷിച്ചുപോയി. അന്ന് മുതൽ ഇന്ന് വരെ അമ്മൂമ്മ വത്സല മേനോനാണ് നീതുവിനെ വളർത്തിയത്.
അമ്മാവന്മാരായ വാസുദേവ മേനോെൻറയും സഹദേവെൻറയും അരുമയുമായിരുന്നു നീതു. വിശാലമായ കോമ്പൗണ്ടിലെ തറവാട്ട്വീട്ടിലാണ് നീതുവും അമ്മൂമ്മയും ഒരു അമ്മാവനും താമസിച്ചിരുന്നത്. രണ്ട് അമ്മാവന്മാർ കോമ്പൗണ്ടിൽ തന്നെ വീട് വെച്ച് തൊട്ടടുത്താണ് താമസം.
ഇതൊന്നും പക്ഷേ, നീതുവിെൻറ രക്ഷക്കെത്തിയില്ല. ബി.ടെക് വിദ്യാർഥിനിയായ നീതു പഠിപ്പിലും മിടുക്കിയായിരുന്നു. കുറച്ചുനാളായി ഏതാനും കുട്ടികൾക്ക് വീട്ടിൽ ട്യൂഷനും എടുത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.