പി.വി അൻവറിന് തിരിച്ചടി; 6.25 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവ്

കോഴിക്കോട്: മിച്ചഭൂമി കേസില്‍ പി.വി അൻവർ എം.എൽ.എക്ക് തിരിച്ചടി. ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. ഒരാഴ്ചക്കകം ഭൂമി സർക്കാരിന് തിരിച്ചേൽപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഇത് ചെയ്തില്ലെങ്കിൽ റവന്യൂ റിക്കവറി നടപടിയിലേക്ക് നീങ്ങും.

പി.വി അൻവറിനെതിരെ മലപ്പുറം സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ ഷാജിയാണ് ലാൻഡ് റവന്യൂ ബോർഡിൽ പരാതി നൽകിയത്. മിച്ചഭൂമി കേസില്‍ ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ പി.വി അന്‍വര്‍ വ്യാജരേഖ ചമച്ചെന്ന ഓതറൈസ്‍ഡ് ഓഫിസറുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. അന്‍വറും ഭാര്യയും ചേര്‍ന്ന് പീവിയാര്‍ എന്‍റര്‍ടെയ്ൻമെന്‍റ് എന്ന പേരില്‍ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്കരണ നിയമം മറികടക്കാന്‍ വേണ്ടിയാണെന്നാണ് ഇതില്‍ പറയുന്നത്. അന്‍വറിന്‍റെ പക്കല്‍ 15 ഏക്കറോളം മിച്ചഭൂമിയുണ്ടെന്നും ഈ ഭൂമി സര്‍ക്കാരിന് വിട്ടുനല്‍കാന്‍ നിർദേശം നല്‍കാവുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 

Tags:    
News Summary - Backlash to PV Anwar; Order to reclaim 6.25 acres of land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.