തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവര്‍ ഹെൽമറ്റ് ധ രിക്കണമെന്നും സീറ്റ് ബെൽറ്റുള്ള വാഹനങ്ങളിൽ യാത്രക്കാര്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഡി.ജി.പിയുടെ നിർദേശം. ഇൗ വിഷയത്തിൽ സുപ്രീംകോടതിയുടെ ഉത്തരവുള്ള സാഹചര്യത്തിൽ അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസ് ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കി.
സുപ്രീംകോടതിവിധി നടപ്പാക്കാനും അതിനായി ബോധവത്കരണമടക്കം സംഘടിപ്പിക്കാനും ജില്ല പൊലീസ് മേധാവികൾക്കും ഡി.ജി.പി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.