മലപ്പുറം: ടെലിവിഷന്‍ പരിപാടികളിലും മറ്റും ഇനി കുട്ടികളെ പെങ്കടുപ്പിക്കുേമ്പാൾ സുരക്ഷക്കും കരുതലിനും കൂടുതൽ പരിഗണന. ടി.വി പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ പാലിക്കേണ്ട കരുതൽ സംബന്ധിച്ച് ഇന്‍ഫര്‍മേഷൻ ആൻഡ്- പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉത്തരവിറക്കി.
ബാലാവകാശ കമീഷൻ നിർദേശത്തെ തുടര്‍ന്നാണ് നടപടി. ടി.വി പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ മതിയായ ഭക്ഷണം നല്‍കുന്നത് ഉറപ്പാക്കണം. തുടർച്ചയായ ഷൂട്ടിങ്ങാണെങ്കിൽ കുട്ടികള്‍ക്ക് പഠിക്കാനും സാഹചര്യമൊരുക്കണം. പഠനം പത്ത് ദിവസത്തിലധികം മുടങ്ങരുത്. ഷൂട്ടിങ്ങിനും മറ്റും പോകുേമ്പാൾ രക്ഷാകര്‍ത്താവ് കൂടെയുണ്ടായിരിക്കണം.
കുട്ടികളുടെ അവകാശനിഷേധവും ലൈംഗിക അതിക്രമങ്ങളും നടക്കില്ലെന്ന് ഉറപ്പാക്കണം. നിർദേശങ്ങൾ ചാനലുകള്‍ നടപ്പാക്കുന്നെന്ന് ജില്ല കലക്ടറും ജില്ല ലേബര്‍ ഓഫിസറും ഉറപ്പാക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.