അമൃതയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരം

തിരുവനന്തപുരം: മംഗലാപുരത്ത്​ നിന്ന്​ കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ച 15 ദിവസം മാത്രം പ്രായമായ കുട്ടിയുടെ നി ല ഗുരുതരമായി തുടരുന്നു. അടിയന്തര ഹൃദയ ശസ്​ത്രക്രിയക്ക്​ എത്തിച്ച കുട്ടിയെ ഡോക്​ടർമാർ നിരീക്ഷിച്ച്​ വരികയാണ ്​. 24 മണിക്കൂറിന്​ ശേഷമേ കുട്ടിയുടെ ശസ്​ത്രക്രിയയുടെ കാര്യത്തിൽ ഡോക്​ടർമാർ അന്തിമ തീരുമാനം എടുക്കുകയുള്ളു​.

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ചികിത്സക്കായികൊണ്ടു പോയ കുഞ്ഞിനെ സർക്കാർ ഇടപ്പെട്ട്​ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിൻെറ ചികിത്സാ ചെലവ്​ സർക്കാർ വഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കിയിരുന്നു.

കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമാണ്. അതിനാല്‍ തന്നെ ഇത്രയും ദൂരം യാത്ര ചെയ്ത് ശ്രീചിത്രയില്‍ കൊണ്ടു വരുന്നത് അപകടകരമാണ്. അതിനാലാണ് അമൃതയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തത്. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി പൂര്‍ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്നതാണെന്നും കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

കുഞ്ഞിനേയും കൊണ്ട്​ ആംബുലൻസ്​ വരുന്നത്​ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വാർത്തയാവുകയും ഗതാഗത തടസം പരിഹരിച്ച്​ മിഷൻ വിജയകരമാക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങുകയും ചെയ്​തിരുന്നു. മംഗലാപുരത്ത്​ നിന്ന്​ 620 കിലോമീറ്റര്‍ സഞ്ചരിച്ച്​ തിരുവനന്തപുരത്തെത്താൻ ഏറ്റവും കുറഞ്ഞത്​ 12 മണിക്കൂറെങ്കിലും വേണ്ടിവരുമെന്നതിനാലാണ്​ വിഷയത്തിൽ​ സർക്കാർ ഇടപെടലുണ്ടായത്​​.

Full View
Tags:    
News Summary - baby reached Amrutha hospital kochi; government will take over full expenditure for surgery -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.