Posted On
date_range Updated On
date_range മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 85 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
മണ്ണാര്‍ക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 85 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. പാലക്കാട് മുട്ടിക്കുളങ്ങര എം.എസ്. മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. കുട്ടിയുടെ മാതാവിന്റെ വീടായ ചങ്ങലീരിയിലേക്കു വന്നതായിരുന്നു ഇവര്‍.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ദമ്പതികളുടെ ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. പുലർച്ച നാലിന് മുലപ്പാല്‍ കൊടുത്ത് കുട്ടിയെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയിരുന്നു.
കുറച്ചുകഴിഞ്ഞ് നോക്കിയപ്പോള്‍ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.