കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗതക്കുരുക്കിൽപെട്ടു; മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

കേളകം (കണ്ണൂർ): കൊട്ടിയൂരിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ പ്രജോഷ്-ബിന്ദു ദമ്പതികളുടെ മകൻ പ്രജുലാണ് മരിച്ചത്. ശനിയാഴ്ച ഉച്ച 12ഓടെയാണ് സംഭവം.

കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്കിൽ ആംബുലൻസും പെടുകയായിരുന്നു. ജന്മനാ തലച്ചോർ സംബന്ധമായ രോഗബാധിതനാണ് പ്രജുൽ. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനായി വിളിച്ച ആംബുലൻസ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കിൽ പെട്ട് മുക്കാൽ മണിക്കൂറോളം വൈകിയാണ് താഴെ പാൽച്ചുരത്ത് എത്തിയത്. തുടർന്ന് കുട്ടിയെ മാനന്തവാടിയിലെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    
News Summary - baby dies after Ambulance gets stuck in traffic jam in Kottiyur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.