Posted On
date_range Updated On
date_range ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു
മാങ്കാംങ്കുഴി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ് പ്രായമുളള കുട്ടി മരിച്ചു. മാവേലിക്കര മാങ്കാംങ്കുഴി മലയിൽ പടീറ്റതിൽ വിജേഷ് -ദിവ്യദാസ് ദമ്പതികളുടെ മകൻ വൈഷ്ണവ് ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ബന്ധുക്കൾ കഴിച്ചു കൊണ്ടിരുന്ന മുറുക്കിന്‍റെ കഷ്ണം എടുത്ത് വായിലിടുകയായിരുന്നു. ഇത് കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങി.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.