വാഴക്കാട്​ മഹല്ലിൽ ബാങ്ക്​ വിളി ഏകീകരിക്കുന്നു; ഉച്ചഭാഷിണി ഉപയോഗത്തിൽ നിയന്ത്രണം

വാഴക്കാട്​: പള്ളികളിലെ ബാങ്ക്​ വിളി ഏകീകരിച്ചും ഉച്ചഭാഷിണി ഉപയോഗത്തിൽ നിയന്ത്രണം പാലിച്ചും വാഴക്കാട്​ മഹല്ലി​​​​െൻറ മാതൃക. മഹല്ലിൽ പതിനേ​​േഴാളം പള്ളികളിലെ ബാങ്ക്​ വിളി സമയം ഏകീകരിക്കാനും ഉച്ചഭാഷിണിയിലൂടെയുള്ള പുറത്തേക്കുള്ള ബാങ്ക്​ വിളി നിയന്ത്രിക്കാനുമാണ്​ തീരുമാനം. ഞായറാഴ്​ച വാഴക്കാട്​ വാലില്ലാപുഴ ഹയാത്ത്​ സ​​​െൻററിൽ ചേർന്ന മഹല്ലിലെ മസ്​ജിദ്​ കമ്മിറ്റികളുടെ സംയുക്​ത യോഗമാണ്​ തീരുമാനമെടുത്തത്​. 

യോഗതീരുമാനമനുസരിച്ച്​ ജൂൺ 11 മുതൽ 10 ദിവസത്തേക്ക്​ ഉച്ചഭാഷിണി മുഖേന ബാങ്ക്​ വിളി വാഴക്കാട്​ വലിയ ജുമാമസ്​ജിദിൽനിന്ന്​ മാത്രമായിരിക്കും. മഹല്ലിലെ മറ്റ്​ പള്ളികളിൽ അതത്​ സമയത്ത്​ കാബിൻ ഉപയോഗിച്ച്​ ബാങ്ക്​ വിളിക്കും. ബാങ്ക്​ ഒഴികെ മറ്റുള്ള കാര്യങ്ങൾക്ക്​ എല്ലാ പള്ളികളും ഉൾവശത്തെ കാബിനുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നതാണ്​ മറ്റൊരു നിബന്ധന. ബാങ്ക്​ സമയ ഏകീകരണത്തിനും സ്​ഥിരം സംവിധാനം ഏർപ്പെടുത്താനും അഞ്ചംഗ സമിതി രൂപവത്​കരിച്ചു. സമിതി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച്​ തയാറാക്കുന്ന കലണ്ടർ അനുസരിച്ചാകും സമയം ഏകീകരിക്കുക.വാഴക്കാട്​ ഹയാത്ത്​ സ​​​െൻറർ എം.ഡി മുസ്​തഫ പൂവാടിച്ചാലിലി​​​​െൻറ നേതൃത്വത്തിലാണ്​ സംയുക്​ത യോഗവും ചർച്ചകളും നടന്നത്​.

Tags:    
News Summary - Azan integration Vazhakkad Mahal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.