തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ ഓഫിസർമാർ സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച അവകാശ സംരക്ഷണ ദിനം ആചരിക്കുന്നു. സർക്കാർ ആയുർവേദ മെഡിക്കൽ ഓഫിസർമാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഭാരതീയ ചികിത്സാ വകുപ്പിൽനിന്ന് പരിഹാരമുണ്ടാകാത്തതിനാലാണ് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ പ്രതിഷേധിക്കുന്നതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ.ആർ. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ.വി.ജെ. സെബി എന്നിവർ അറിയിച്ചു.
ഒ.പി സമയത്തെ അനാവശ്യ ക്ലറിക്കൽ ജോലികൾ നിയന്ത്രിക്കുക, പൊതുസ്ഥലം മാറ്റം മാനദണ്ഡങ്ങൾ പാലിച്ചു നടത്തുക, വകുപ്പിലെ പ്രവർത്തനങ്ങൾ കൂടുതൽ ജനക്ഷേമമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ സംരക്ഷണ ദിനാചരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.