Posted On
date_range Updated On
date_range അയോധ്യ വിധി: ലീഗ് നേതൃത്വം മലക്കം മറിയുന്നു -എ.പി. അബ്ദുല്ലക്കുട്ടി
കണ്ണൂർ: അയോധ്യ വിധിയിൽ മുസ്ലിംലീഗ് നിലപാട് ദൗർഭാഗ്യകരമാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എ.പി. അ ബ്ദുല്ലക്കുട്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധി വന്നപ്പോൾ ലീഗ് നേതൃത്വം മലക്കം മറിയുകയാണ് ചെയ്തത്. ഇത് നേതാക്കളുടെ സങ്കുചിത മനോഭാവമാണ് സൂചിപ്പിക്കുന്നത്. വിധി ശരിയാണെന്നായിരുന്നു ആദ്യ പ്രതികരണം.
എന്നാൽ, ഇപ്പോൾ വിധി നിരാശജനകമാണെന്നാണ് പറയുന്നത്. പ്രതിഷേധ പ്രകടനം നടത്തിയാണ് എസ്.ഡി.പി.െഎ പ്രതികരിക്കുന്നത്. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.