കൊച്ചി: പാലി സാംസ്കാരിക കൂട്ടായ്‌മയുടെ ഡോ. ബി. ആർ. അംബേദ്‌കർ പാലി- മാർഗ സാംസ്കാരിക അവാർഡ് 2025 എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ. എം. സലിംകുമാറിന്. മരണാനന്തര ബഹുമതിയായി അവാർഡ് സമർപ്പിക്കും. പ്രഫ. ഡോ. കെ. പി. രവി, പ്രഫ.ഡോ .കെ .പി. രവിചന്ദ്രൻ, ഡോ. ഷൈമ പി, ഡോ. എ.കെ. വാസു, ഡോ.എം. ബി. മനോജ് എന്നിവർ ഉൾപ്പെടുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ജൂൺ 14ന് കോഴിക്കോട് നടക്കുന്ന സാഹോദര്യ സമത്വ സംഘത്തിന്‍റെ നാലാം വാർഷിക സമ്മേളനത്തിൽ വെച്ച് പതിനായിരം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം കുടുംബത്തിന് കൈമാറുമെന്ന് കൺവീനർ പ്രഫ. ഡോ. കെ.പി. രവിചന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.