ബെവ് കോ ഔട്ട് ലെറ്റിന് മുമ്പിൽ ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കണം -ഹൈകോടതി

കൊച്ചി: ബെവ് കോ വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ ഹൈകോടതി. ബെവ് കോയിലെ പരിഷ്കാരങ്ങൾ ഒരു കാലിലെ മന്ത് മറ്റേ കാലിൽ വെച്ചതു പോലെ ആകരുതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ബെവ് കോ ഔട്ട് ലെറ്റുകൾക്ക് മുമ്പിലെ ക്യൂ സംബന്ധിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ബെവ് കോ ഔട്ട് ലെറ്റുകൾ വീടുകൾക്ക് മുമ്പിൽ സ്ഥാപിക്കുന്നത് ആർക്കും താൽപര്യമുള്ള കാര്യമല്ല. അതുകൊണ്ട് നയപരമായ തീരുമാനം എടുത്ത് വേണം ഔട്ട് ലെറ്റുകൾ സ്ഥാപിക്കേണ്ടത്.

ബെവ് കോ ഔട്ട് ലെറ്റിന് മുമ്പിൽ ആളുകൾ ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കണം. മറ്റ് കടകളിലെ പോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം വേണം. ഈ വിഷയത്തിൽ നവംബർ ഒമ്പതിന് മുമ്പ് നിലപാട് അറിയിക്കാൻ സർക്കാറിനോട് ഹൈകോടതി നിർദേശിച്ചു.

അതേസമയം, മദ്യശാലകൾ മാറ്റി സ്ഥാപിച്ചെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

Tags:    
News Summary - Avoid queuing in front of Bevco outlet -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.