ആ​വി​ക്ക​ൽ​തോ​ട്​ ജ​ന​കീ​യ സ​മ​ര​സ​മി​തി റോ​ഡ് ഉ​പ​രോ​ധി​ക്കാ​നാ​യി ട​യ​ർ ക​ത്തി​ച്ച​ത്

അ​ണ​യ്ക്കാ​നു​ള്ള പൊ​ലീ​സി​ന്റെ ശ്ര​മം

ആവിക്കൽത്തോട്ടിൽ പൊലീസ് നായാട്ട്

കോഴിക്കോട്: കോർപറേഷൻ സ്ഥാപിക്കുന്ന ശുചിമുറി മാലിന്യ പ്ലാന്റിനെതിരെ സമരം ചെയ്യുന്ന ആവിക്കൽത്തോട്ടിൽ പൊലീസിന്റെ നായാട്ട്. സമരക്കാരും പൊലീസും പലവട്ടം കൊമ്പുകോർത്തു. തീരദേശ പാതയിൽ ടയർ കത്തിച്ച് സമരക്കാർ മണിക്കൂറുകളോളം ഗതാഗതം തടഞ്ഞു. സമരക്കാർക്കുനേരെ പൊലീസ് ലാത്തിപ്രയോഗിച്ചു. സംഭവ സ്ഥലത്തെത്തിയ രാഷ്ട്രീയ നേതാക്കളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ദിവസങ്ങളായി സംഘർഷാവസ്ഥ നിലനിൽക്കുന്ന ആവിക്കൽത്തോട്ടിൽ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഘർഷമുണ്ടായത്.

മാലിന്യ പ്ലാന്റിനെ അനുകൂലിക്കുന്നവരെ മാത്രം വിളിച്ചു ചേർത്ത് വെള്ളയിൽ ഗവ. ഫിഷറീസ് യു.പി സ്കൂളിൽ ജനസഭ ചേർന്നതാണ് സംഘർഷത്തിനു കാരണമായത്. സെക്കുലർ വോയ്സ് വെള്ളയിൽ എന്ന പേരിൽ സി.പി.എമ്മുകാരാണ് ജനസഭ നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. സഭയിൽ പങ്കെടുക്കാനെത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാരെ കടക്കാൻ അനുവദിക്കാതെ ടോക്കൺ കൊടുത്ത് പ്ലാന്റ് അനുകൂലികളെ മാത്രം പ്രവേശിപ്പിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയശ്രീ യോഗത്തിൽ പങ്കെടുത്തു. കനത്ത പൊലീസ് കാവലിലാണ് ജനസഭ ചേർന്നത്. ഇതോടെ പ്ലാന്റിന് അനുകൂലമായ അഭിപ്രായം രൂപവത്കരിക്കുകയാണെന്നാരോപിച്ച് സമരക്കാർ സ്കൂളിനു പുറത്ത് വെള്ളയിൽ ഹാർബറിനു മുന്നിലെ റോഡിൽ പ്രതിഷേധിച്ചു കുത്തിയിരുന്നു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചു. അതിനിടയിൽ രണ്ടുപേരെ പൊലീസ് പിടികൂടി വാഹനത്തിൽ കയറ്റിയപ്പോൾ സമരക്കാർ വാഹനം തടഞ്ഞു. ഇവർക്കു നേരെ പൊലീസ് ലാത്തി പ്രയോഗിച്ച് ഓടിച്ചു.

ഇതേസമയം, സ്കൂളിൽനിന്നും ഒരു കിലോ മീറ്റർ വടക്കുമാറി പ്ലാന്റ് നിർമിക്കുന്ന സ്ഥലത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഹാർബറിനു മുന്നിൽനിന്നു പിടികൂടിയ അനീഷുമായി വെള്ളയിൽ എസ്.ഐയും സംഘവും റോഡ് ഉപരോധിച്ചവർക്ക് നടുവിലേക്ക് വന്നത് സ്ഥിതി കൂടുതൽ വഷളാക്കി. പിടികൂടിയയാളെ ജീപ്പിൽ നിന്നും പുറത്തിറക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വാഹനം വളഞ്ഞു. അതിനിടയിൽ സ്ഥലത്തെത്തിയ കെ.എസ്.യു സംസ്ഥാന സെക്രട്ടറി കെ.എം. അഭിജിത്ത് സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ബലം പ്രയോഗിച്ച് വാഹനം കടത്തിക്കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചത് കൈയാങ്കളിയിലെത്തിച്ചു. വെള്ളയിൽ എസ്.ഐ. സനീഷിന്റെ നേതൃത്വത്തിൽ ഏതാനും പൊലീസുകാർ നാട്ടുകാർക്കുനേരെ ലാത്തി പ്രയോഗിച്ചു. മുന്നോട്ടെടുത്ത ജീപ്പിനു മുന്നിൽ ചാടിയ സമരക്കാരനുമായി എസ്.ഐ മൽപ്പിടിത്തത്തിലായി.

വീടുകൾക്കിടയിലേക്ക് ഓടി രക്ഷപ്പെട്ട ഇയാളെ പിടിക്കാൻ പൊലീസും പിന്നാലെ പാഞ്ഞു. നാട്ടുകാരും പൊലീസും തമ്മിൽ കൈയേറ്റമായി.അനീഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടും പൊലീസ് വിട്ടയക്കാൻ കൂട്ടാക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇയാളുമായി പൊലീസ് ജീപ്പ് പോയതിനുശേഷം സമരക്കാർ ടയർ കത്തിച്ച് റോഡ് ഉപരോധിച്ചു. സ്കൂൾ ബസുകളും സിറ്റി ബസുകളും അടക്കം നൂറുകണക്കിന് വാഹനങ്ങൾ റോഡിൽ കുടുങ്ങി. അതിനിടയിൽ ജനസഭ അവസാനിക്കുകയും കൂടുതൽ പൊലീസ് ആവിക്കലിലേക്ക് എത്തുകയും ചെയ്തു. ഇതോടെ സമരക്കാർ പിൻവാങ്ങി. റോഡിലെ തടസ്സങ്ങൾ നീക്കി പൊലീസ് ഗതാഗതം പുനഃസ്ഥാപിച്ചു. അനീഷ്, ജിത്തുരാജ്, അനീഷ്, അലി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ സമയം സ്ഥലത്തെത്തിയ ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാറും യു.ഡി.എഫ് ജില്ല കൺവീനർ എം.എ. റസാഖ് മാസ്റ്ററും അസി. കമീഷണർ പി. ബിജുരാജുമായി വാക്കുതർക്കമുണ്ടായി.

കസ്റ്റഡിയിലെടുത്തവരെ എവിടെ കൊണ്ടുപോയെന്ന ചോദ്യത്തിന് കമീഷണർ അറിയില്ലെന്നു മറുപടി പറഞ്ഞത് നേതാക്കന്മാരെ പ്രകോപിപ്പിച്ചു. സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും എല്ലാ പിന്തുണയും നൽകുമെന്നും നേതാക്കൾ അറിയിച്ചു. നാലു മണിക്ക് തുടങ്ങിയ സംഘർഷത്തിന് ആറരയോടെയാണ് അയവുവന്നത്. സ്ഥലത്ത് കൂടുതൽ പൊലീസ് കാവലുണ്ട്. രാത്രി സമരക്കാരെ വീട്ടിൽ കയറി കസ്റ്റഡിയിലെടുക്കുമോ എന്ന ആശങ്കയുണ്ടെന്ന് സമരനേതാക്കൾ പറഞ്ഞു.

നാലുപേർ അറസ്റ്റിൽ; 71 പേർക്കെതിരെ കേസ്

കോ​ഴി​ക്കോ​ട്​: ആ​വി​ക്ക​ൽ​തോ​ട്ടി​ൽ പൊ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 71 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും നാ​ലു​പേ​ർ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തു. പു​തി​യ​ക​ട​വ്​ സ്വ​ദേ​ശി അ​നീ​ഷ്​ (23), പ​ണി​ക്ക​ർ റോ​ഡ്​ സ്വ​ദേ​ശി​ക​ളാ​യ അ​നീ​സ്​ (34), ജി​തു​ൻ​രാ​ജ്​ (38), തോ​പ്പ​യി​ൽ സ്വ​ദേ​ശി മി​ർ​ഷാ​ദ്​ (30) എ​ന്നി​വ​രെ​യാ​ണ്​ വെ​ള്ള​യി​ൽ പൊ​ലീ​സ്​ അ​റ​സ്റ്റ് ​ചെ​യ്ത​ത്. പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി, ആ​ക്ര​മി​ച്ചു എ​ന്നി​വ​യ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ്​ ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ ​വെ​ള്ള​യി​ൽ എ​സ്.​ഐ സ​ലീ​ഷ്, എ.​ആ​ർ ക്യാ​മ്പി​ലെ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ നി​ധി​ൻ എ​ന്നി​വ​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യും ഇ​രു​വ​രും ചി​കി​ത്സ തേ​ടി​യ​താ​യും പൊ​ലീ​സ്​ അ​റി​യി​ച്ചു.

ആവിക്കൽത്തോട്ടിൽ പൊലീസ് നായാട്ട്

കോ​ഴി​ക്കോ​ട്: സ​മ​ര​ക്കാ​ർ​ക്കു നേ​രെ പൊ​ലീ​സ് നാ​യാ​ട്ട് ന​ട​ന്ന ആ​വി​ക്ക​ൽ​തോ​ട് ആ​ഗ​സ്റ്റ് അ​ഞ്ചി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ സ​ന്ദ​ർ​ശി​ക്കും. സം​ഘ​ർ​ഷ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഡി.​സി.​സി പ്ര​സി​ഡ​ന്റ് സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ശേ​ഷം അ​റി​യി​ച്ച​താ​ണി​ത്. നാ​ട്ടു​കാ​ർ​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത പ​ദ്ധ​തി അ​വ​ർ​ക്ക് ദു​രി​ത​ജീ​വി​തം ന​ൽ​കി അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​വീ​ൺ കു​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - avikkalthodu protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.