അവതാർ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: രണ്ട് പേർ അറസ്റ്റിൽ

തൃശൂർ: അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളംസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തിന് ഉയർന്ന തുക വാഗ്ദാനം നൽകി കോടികൾ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ പട്ടാമ്പി തൃത്താല ഉറന്തൊടിയിൽ വീട്ടിൽ ഫൈസൽ ബാബു, ഉറന്തൊടിയിൽ വീട്ടിൽ അബ്ദുൾ നാസർ എന്നിവരെ തൃശൂര്‍ ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

1,00,000 രൂപ നിക്ഷേപിച്ചാൽ പ്രതിമാസം ആയിരം രൂപയും 10 പവൻ നിക്ഷേപമായി നൽകിയാൽ പ്രതിവർഷം ഒരു പവനും ലാഭവിഹിതം കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പല ആളുകളുടെ കയ്യിൽ നിന്നും കോടികളാണ് ഇവർ തട്ടിപ്പ് നടത്തിയത്.

കേരളത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ നിരവധി കേസുകൾ ഉള്ളതായും അനേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചുഈസ്റ്റ് ഇൻസ്പെക്ടർ എം. സുജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ പ്രമോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ്, പ്രദീപ് സിവിൽ പോലീസ് ഓഫീസർമാരായ ,അജ്മൽ, അരുൺജിത്ത്, വൈശാഖ്, നസീബ് എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    
News Summary - Avatar Gold Investment Scam: Two Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.