അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂർ: പ്രശസ്ത ആന ചികിത്സകനും വിഷവൈദ്യനുമായ അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് (90) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു രാവിലെ പത്തിന് കുമ്പളങ്ങാട് അവണപറമ്പ് മനയിൽ നടക്കും. പ്രശസ്തനായ ആന ചികിത്സകനായിരുന്ന ഇദ്ദേഹം ഗുരുവായൂർ ദേവസ്വം ആന ചികിത്സ സമിതി അംഗമായിരുന്നു.

പരമ്പരാഗതമായി ആനചികിത്സകരായ കുടുംബമാണ് മഹേശ്വരൻ നമ്പൂതിരിപ്പാടിന്‍റേത്. അച്ഛനും മുത്തച്ഛനും ആന ചികിത്സകരായിരുന്നു. വിഷചികിത്സയെക്കുറിച്ച് ഗ്രന്ഥമെഴുതിയ അവണപ്പറമ്പിനെത്തേടി നിരവധി വിദ്യാർഥികൾ എത്തിയിരുന്നു. ഒരുമാസം മുൻപായിരുന്നു ഇദ്ദേഹത്തിന്‍റെ നവതി ആഘോഷിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.