Posted On
date_range Updated On
date_range കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്‍റെ ചിഹ്നം ഓട്ടോറിക്ഷ
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷയാണ് ചിഹ്നമായി അനുവദിച്ചത്. കേരള കോൺഗ്രസ് പിളർന്ന സാഹചര്യത്തിലാണ് ചിഹ്ന പ്രശ്നം ഉണ്ടായത്. കേരള കോൺഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ ഇക്കുറി മത്സരിക്കുക എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടനാണ്.
കഴിഞ്ഞ തവണ തോമസ് ചാഴികാടനായിരുന്നു മണ്ഡലത്തിലെ യു. ഡി.എഫ് സ്ഥാനാര്‍ത്ഥി. എന്നാൽ പാര്‍ട്ടി പിളര്‍ന്നതോടെ ജോസ് കെ. മാണിക്കൊപ്പം ചാഴിക്കാടനും ഇടതുമുന്നണിയിലെത്തി. ഇതേസമയം, കോട്ടയത്ത് നിന്നുള്ള മറ്റൊരു വാർത്ത രാജിവെച്ച യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കം എങ്ങുമെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.