കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥ ചോര്‍ന്ന സംഭവത്തില്‍ ഡി.സി. ബുക്സ് പബ്ലിക്കേഷന്‍ വിഭാഗം മുന്‍ മേധാവി എ.വി. ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ആത്മകഥ ഭാഗങ്ങൾ ചോർന്ന സംഭവത്തിൽ ശ്രീകുമാറിനെ ഒന്നാംപ്രതിയാക്കി കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ആത്മകഥ ഭാഗങ്ങൾ ചോർന്നത് ശ്രീകുമാറിൽനിന്നാണെന്നാണ് കണ്ടെത്തൽ. ഇ.പി. എഴുതാത്ത കാര്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് എഫ്.ഐ.ആറിൽ ഉള്ളത്. ആത്മകഥക്കായി ജയരാജൻ എഴുതിയ കുറിപ്പുകൾ തെറ്റിദ്ധരിപ്പിച്ച് വാങ്ങി. മാധ്യമപ്രവർത്തകൻ രഘുനാഥിൽനിന്നാണ് കുറിപ്പുകൾ വാങ്ങിയത്. പുസ്തക രൂപത്തിൽ തയാറാക്കി നൽകാമെന്നാണ് ശ്രീകുമാർ അറിയിച്ചത്. എന്നാൽ, വിവരങ്ങൾ പുറത്ത് വിട്ട് ശ്രീകുമാർ വിശ്വാസവഞ്ചന കാട്ടുകയും ചതിക്കുകയും ചെയ്തുവെന്നായിരുന്നു എഫ്.ഐ.ആർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.