കൗമാരക്കാര​െൻറ സാഹസിക ഒ​ാ​ട്ടോ പ്രകടനം; പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്​.ഐക്ക്​ പരിക്ക്​

തൊടുപുഴ: നഗരത്തിലൂടെ അപകടകരമായ രീതിയിൽ ഓട്ടോറിക്ഷ ഓടിച്ച് പരിഭ്രാന്തി പരത്തിയ പതിനേഴുകാരനെ പൊലീസ്​ പിന് തുടർന്ന് പിടികൂടി. പ്രതിയെ വാഹനം തടഞ്ഞ് പിടികൂടുന്നതിനി​െട എസ്​.ഐക്ക്​ പരിക്കേറ്റു. ബുധനാഴ്​ച രാവിലെ പത്തേകാ ലോടെയായിരുന്ന സംഭവം. കാഞ്ഞിരമറ്റം സ്വദേശിയാണ് പിടിയിലായത്. തൊടുപുഴ അമ്പലം ബൈപാസിൽനിന്ന്​ രണ്ട് പെൺകുട്ടിക ളെ കയറ്റി മുട്ടം റോഡിലേക്ക്​ വരുകയായിരുന്ന ഓട്ടോ കണ്ട എസ്​.ഐ നിർത്താൻ കൈകാണിച്ചു. എന്നാൽ, പതിനേഴുകാരൻ അമിതവേ ഗത്തിൽ തൊടുപുഴ പാലത്തിലിട്ട് ഓ​​ട്ടോ വട്ടംതിരിച്ച് തിരികെപ്പോകാൻ ശ്രമിച്ചു.

ഉടൻ പൊലീസ്​ വാഹനത്തിൽ നിന്നുമിറങ്ങിയ എസ്​.ഐ എം.പി. സാഗർ ഓട്ടോയുടെ പിറകെ ഓടിയെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പൊലീസ്​ ഡിവൈഡർ ഉപയോഗിച്ച് റോഡിൽ ഓട്ടോ തടയാൻ ശ്രമിച്ചെങ്കിലും കൗമാരക്കാരൻ ഇതും ഇടിച്ചുതെറിപ്പിച്ചു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന പെൺകുട്ടികളോട് പുറത്തേക്ക്​ ചാടാൻ ഇയാൾ പറഞ്ഞു. ഭയന്നുവിറച്ച കുട്ടികൾ ഓടുന്ന ഓട്ടോയിൽനിന്ന്​ ചാടിയിറങ്ങുകയായിരുന്നു. മുതലിയാർമഠം ഭാഗത്തേക്ക്​ ഓടിച്ചുപോകാൻ തിരിക്കുന്നതിനിടയിൽ രണ്ട് സ്​കൂട്ടറുകളിലും ബൈക്കുകളിലും ഓട്ടോ ഇടിച്ചു. എസ്​.ഐയും ട്രാഫിക് പൊലീസ്​ ഉദ്യോഗസ്ഥനും ഇയാളെ പിടികൂടുന്നതിനായി രണ്ട് ബൈക്ക് യാത്രക്കാരുടെ സഹായത്തോടെ പിന്നാലെപോയി.

വാഹനം വേഗതകുറച്ചപ്പോൾ ബൈക്കിൽനിന്നിറങ്ങി ഓട്ടോയിൽ എസ്​.ഐയും ബൈക്ക് യാത്രക്കാരനും പിടുത്തമിട്ടതോടെ വാഹനത്തി​​െൻറ വേഗതകൂട്ടി പിന്നെയും പോവുകയായിരുന്നു. ഇതിനിടെ തെന്നിവീണ എസ്​.ഐയുടെ കൈവിരലിന്​ പരിക്കേറ്റു. തുടർന്ന് മുതലിയാർമഠം ഭാഗത്തേക്കുപോയ ഓട്ടോ റോഡുപണി നടക്കുന്നതിനാൽ മുമ്പോട്ടുപോകാൻ കഴിയാതെ നിർത്തുകയായിരുന്നു. ഉടൻ തന്നെ കൗമാരക്കാരനെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

279 വകുപ്പ് പ്രകാരം കേസ്​ ചാർജ്​ ചെയ്ത്​ വൈദ്യപരിശോധന നടത്തി. വാഹനത്തിൽ ലഹരിപദാർഥങ്ങൾ ഉണ്ടോയെന്നറിയാൻ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇയാളുടെ മാതാവി​​െൻറ ഉടമസ്ഥതയിലുള്ളതാണ്​ ഓ​ട്ടോ. നഗരത്തിൽ രാവിലെയും വൈകീട്ടും ഓ​ട്ടോയുമായി ഇയാൾ ഓട്ടം പിടിക്കാറുണ്ടായിരു​ന്നുവെന്ന്​ പൊലീസിനോട്​ പറഞ്ഞു. പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം നൽകിയതിനാൽ ആർ.സി ഓണർക്കെതിരെ കേസെടുക്കാൻ നടപടി സ്വീകരിക്കുമെന്നും ഓട്ടോയുടെ ടാക്സി രജിസ്​േട്രഷൻ റദ്ദുചെയ്യാൻ മോട്ടോർ വാഹനവകുപ്പിന്​ ശിപാർശ ചെയ്യുമെന്നും എസ്​.ഐ അറിയിച്ചു. പരിക്കേറ്റ എസ്​.ഐ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

Tags:    
News Summary - auto rickshaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.