സുബൈർ
Posted On
date_range Updated On
date_range പോക്സോ കേസിൽ ഓട്ടോ ഡ്രൈവർക്ക് തടവും പിഴയും
പെരിന്തൽമണ്ണ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറായ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
മേലാറ്റൂർ പേഴുംതറ പാതിരിക്കോട് കുന്നനാത്ത് സുബൈറിനെയാണ് (43) പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പോക്സോ വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവിനും 354 എ പ്രകാരം ഒരുവർഷം കഠിന തടവിനുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.