അറസ്റ്റിലായ റഷീദ്
Posted On
date_range Updated On
date_range സ്കൂൾ ട്രിപ്പിനിടെ പിഞ്ചുകുഞ്ഞിനോട് ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവർ പിടിയിൽ
ചാവക്കാട്: സ്കൂൾ ട്രിപ്പ് പോകുന്നതിനിടെ ആറു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ. ചേറ്റുവ കുണ്ടലിയൂർ പുതിയവീട്ടിൽ റഷീദിനെയാണ് (52) ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കുട്ടികളെ സ്കൂളിലേക്ക് ഓട്ടോയിൽ കൊണ്ടുപോകുന്നയാളാണ്. അതിനിടയിലാണ് ഇയാൾ അതിക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. സബ് എസ്.ഐ സെസിൽ കൃസ്ത്യൻ രാജ്, സി.പി.ഒമാരായ ഇ.കെ. ഹംദ്, മെൽവിൻ, രതീഷ് സോമൻ, ഷെബി, ഷൌജത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.