കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡന ക്കേസ് കൈകാര്യം ചെയ്യുന്നതിൽ കോളജ് അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന് മനുഷ്യാവകാശ കമീഷൻ അന്വേഷണ റിപ്പോർട്ട്. അതിജീവിതയെ പരിശോധിച്ച ഡോക്ടർക്ക് മെഡിക്കോ-ലീഗൽ പരിചയമില്ലായിരുന്നുവെന്ന് അവരുടെ മൊഴിൽ വ്യക്തമാണ്. ആശുപത്രിയിലെ ഒരു ജീവനക്കാരനെതിരെ ആരോപണമുയർന്ന കേസിൽ മെഡിക്കോ ലീഗൽ കേസുകൾ കൈകാര്യംചെയ്ത് പരിചയ സമ്പന്നരായ ഡോക്ടർമാരെക്കൊണ്ട് പരിശോധന നടത്തിക്കുന്നതിൽ മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മെഡിക്കോ-ലീഗൽ പരിശോധനയിൽ നിർബന്ധമായും ശേഖരിക്കേണ്ട വജൈനൽ സ്വാബ്, ഇരയുടെ വസ്ത്രം എന്നിവ പരിശോധനയിൽ ശേഖരിച്ചതായി കാണുന്നില്ല. പീഡനം നടന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് ഇത്തരം പരിശേധനകൾ നടത്തണം. എന്നാൽ ഈ കേസിൽ അതിന്‍റെ അവശ്യമില്ലെന്നാണ് പരിശോധിച്ച ഡോക്ടർ പറയുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഡിവൈ.എസ്.പി എസ്.എസ്. സുരേഷ് കുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിജീവിതയുടെ പരാതി പ്രകാരം മെഡിക്കോ- ലീഗൽ പരിശോധനയിൽ സംഭവിച്ച വീഴ്ചകളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരമേഖലാ ഐ.ജി കെ സേതുരാമനെ നിയോഗിച്ചിട്ടുണ്ട്.
ഈ റിപ്പോർട്ടിൽ വൈദ്യ പരിശോധനയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതരിരെ ഉചിതമായ നടപടിക്ക് നമുഷ്യാവകാശ കമീഷൻ സർക്കാരിന് നിർദേശം നൽകാമെന്നും ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.