ഒാ​േട്ടാക്ക്​ മുകളിൽ ലോറി മറിഞ്ഞ്​​ രണ്ട്​ മരണം

കാസർകോട്​: പൊയിനാച്ചിയിൽ ഓട്ടോറിക്ഷയുടെ മുകളി​ൽ ലോറി വീണ്​ അമ്മയും മകളും മരിച്ചു. ചട്ടംചാൽ മണ്ഡലിപാറ സ്വദേശി രാജ​​െൻറ ഭാര്യ ശോഭ,  മകൾ വിസ്മയ എന്നിവരാണ് മരിച്ചത്. രാജനേയും ഓട്ടോ ഡ്രൈവർ ഖാദറിനേയും ഗുരുതരപരിക്കുകളോടെ മംഗാലപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പുലർച്ചെ നാലരയോടെയായിരുന്നു അപകടം. മൂത്ത മകളുടെ കുട്ടിയുടെ ചോറൂണിനായി പുല്ലൂരിലേക്ക്​ പോകുകയായിരുന്നു രാജനും കുടുംബവും. പൊയിനാച്ചിയിൽ ​െവച്ച്​ കാഞ്ഞങ്ങാട് ഭാഗത്തു നിന്നും കാസർകോട്ടേക്ക്​ വരികയായിരുന്ന ചരക്കു ലോറി നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. ഇടിച്ച ശേഷം ഓട്ടോയുടെ മുകളിലേക്കാണ്​ ​േലാറി മറിഞ്ഞത്​.  പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന്​ ലോറി തള്ളിമാറ്റിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

Tags:    
News Summary - Atueo Lorry Accident , Two Death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.