ഭ​ക്തിയുടെ​ നി​റ​വി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​

തി​രു​വ​ന​ന്ത​പു​രം: ഭ​ക്തിയുടെ​ നി​റ​വി​ൽ ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തിലെ പൊ​ങ്കാ​ല​ക്ക് തുടക്കമായി. രാ​വി​ലെ 10.15ന് ​കും​ഭ മാ​സ​ത്തി​ലെ പൂ​രം നാ​ളും പൗ​ർ​ണ​മി​യും ഒ​ന്നി​ക്കു​ന്ന സമയത്ത് ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ പ​ച്ച​പ്പ​ന്ത​ലി​ന് സ​മീ​പം ഒ​രു​ക്കിയ പ​ണ്ടാ​ര​യ​ടു​പ്പി​ൽ തീ ​പ​ക​ർന്ന​തോ​ടെ​യാ​ണ് പൊ​ങ്കാ​ല​ക്ക് തു​ട​ക്കമായത്. ഒ​രു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേഷം ഭ​ക്തി​യു​ടെ​യും വ്ര​ത​ശു​ദ്ധി​യു​ടെ​യും നി​റ​വി​ൽ പതിനായിരക്കണ​ക്കി​ന് സ്​​ത്രീ ഭ​ക്ത​രാ​ണ് ആ​റ്റു​കാ​ല​മ്മ​ക്ക് നി​വേ​ദ്യം അ​ർ​പ്പി​ക്കുന്നത്. 

ഗവർണർ പി സദാശിവത്തിന്‍റെ ഭാര്യ സരസ്വതി സദാശിവം പൊങ്കാലയർപ്പിക്കുന്നു
 

ക്ഷേ​ത്ര​ത്തി​ൽ ചെ​ണ്ട​മേ​ള​വും ക​തി​നാ​വെ​ടി​യും മു​ഴ​ങ്ങവെ ശ്രീ​കോ​വി​ലി​ൽ​ നി​ന്ന് ത​ന്ത്രി തെ​ക്കേ​ട​ത്ത് വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ട് തീ പ​ക​ർ​ന്ന് മേ​ൽ​ശാ​ന്തി വാ​മ​ന​ൻ ന​മ്പൂ​തി​രി​ക്ക് കൈ​മാ​റി. തുടർന്ന് ക്ഷേ​ത്ര​ത്തി​ന​ക​ത്തെ വ​ലി​യ തി​ട​പ്പ​ള്ളി​യി​ലും പു​റ​ത്തെ ചെ​റി​യ തി​ട​പ്പ​ള്ളി​യി​ലും തീ തെ​ളി​യി​ച്ച് മേ​ൽ​ശാ​ന്തി സ​ഹ മേ​ൽ​ശാ​ന്തി​ക്ക് കൈ​മാ​റുകയും ചെയ്തു. ഉച്ചപൂജക്ക് ശേഷം 2.30നാണ് പൊങ്കാല നിവേദ്യം. 

വൈകീട്ട് 6.45ന് ദീപാരാധനക്കു ശേഷം രാത്രി 7.45ന് കുത്തിയോട്ട ചൂരൽക്കുത്ത് നടക്കും. രാത്രി 11.15ന് ദേവി പുറത്തെഴുന്നള്ളും. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് നടക്കുന്ന എഴുന്നള്ളത്തിന് 983 കുത്തിയോട്ട ബാലന്മാർ അകമ്പടി സേവിക്കും. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകും. പൊലീസ് സായുധ സേനയുടെ അകമ്പടിയും ഉണ്ടാകും. 

ബാലികമാരുടെ താലപ്പൊലി നേർച്ചയും ശനിയാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിലെത്തും. ഉച്ചയോടെ എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കും. രാത്രി നടക്കുന്ന കാപ്പഴിക്കൽ, കുരുതിതർപ്പണം ചടങ്ങുകളോടെ 10 നാൾ നീണ്ട പൊങ്കാല ഉത്സവത്തിന് സമാപനമാകും.  

സംസ്ഥാന സ​ർ​ക്കാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ങ്കാ​ല​ക്കാ​യി വലിയ ക്ര​മീ​ക​ര​ണ​ങ്ങ​ളാണ് നടത്തിയിട്ടുള്ളത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയും അഗ്നിശമനസേനയെയും വിന്യസിച്ചിട്ടുണ്ട്. സു​ര​ക്ഷ​യൊ​രു​ക്കി 4200 പൊ​ലീ​സ്, ഏ​ത് അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ എ.​കെ 47 തോ​ക്കേ​ന്തി​യ വ​നി​ത ക​മ​ൻ​ഡോ​ക​ൾ, കൂ​ടാ​തെ ക്യു​ക് റെ​സ്​​പോ​ൺ​സ്​ ടീ​മു​ക​ൾ, 65 സ്​​ഥ​ല​ത്ത് സി​സി ടി.​വി നി​രീ​ക്ഷ​ണം തു​ട​ങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. 

Tags:    
News Summary - Attukal Pongala is started -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.